കീഴരിയൂർ : തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ 28/07/2024ന് ഞായർ (നാളെ) രാവിലെ 8 മണിക്ക് ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം മടവൻ വീട്ടിൽ താഴെ ആരംഭിക്കും. പ്രവർത്തനം ചെറിയ കുനി ഗോപാലൻ ഉദ്ഘാടനം നിർവഹിക്കുന്നു. വർഷങ്ങളായിട്ടുള്ള പുല്ലും പായലും നീക്കി അകലാപുഴയിലേക്കുള്ള ചെറുപുഴയുടെ ഒഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. അകലാപുഴയിലെ നടക്കൽ തോട്ടിലേക്കുള്ള വഴി അടച്ച രീതിയിലുള്ള നിറഞ്ഞ കട്ടി കൂടിയ പുല്ലു നീക്കം ചെയ്ത് സ്വാഭാവിക ഒഴുക്ക് തിരിച്ചു പിടിക്കുന്നു. പ്രസ്തുത പരിപാടിയിൽ എല്ലാ ജനങ്ങളും പങ്കെടുക്കണമെന്ന് തുമ്പ പരിസ്ഥിതി പ്രവർത്തകർ അറിയിച്ചു.
തുമ്പ പരിസ്ഥിതി സമിതിയുടെ ജനകീയ ചെറുപുഴ ശുചീകരണം നാളെ കാലത്ത് 8 മണിക്ക്
By aneesh Sree
Published on: