--- പരസ്യം ---

ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ വക ഒരു കോടി

By neena

Published on:

Follow Us
--- പരസ്യം ---

ദുരന്തമുഖത്ത് നിന്ന് വയനാടിനെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സഹായമായി ഒരു കോടി രൂപ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു കോടി രൂപ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീജ ശശി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. പി ഗവാസ്,
സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ വി റീന, പി പി നിഷ, ജില്ലാ പഞ്ചായത്ത് അംഗം എം ധനീഷ് ലാൽ എന്നിവർ സന്നിഹിതരായിരുന്നു.

കോഴിക്കോട് ജില്ലയിൽ ദുരന്തമുണ്ടായ വിലങ്ങാട് 10 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് ജില്ലാ പഞ്ചായത്ത് നേരത്തെ അറിയിച്ചിരുന്നു.

--- പരസ്യം ---

Leave a Comment