--- പരസ്യം ---

ദേശീയ സെമിനാറും, എം.കെ. സുരേഷ് ബാബു വിന് നൽകിയ ആദരണചടങ്ങ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കേരളത്തെ സാമൂഹിക അനാചാരങ്ങളിൽ നിന്ന് മോചിപ്പിച്ച് നവോത്ഥാനത്തിന് വഴിയൊരുക്കാൻ നാടകങ്ങൾ വഹിച്ച പങ്ക് വലുതാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്കൃത സർവ്വകലാശാല പ്രാദേശിക കേന്ദ്രം കൊയിലാണ്ടി കേന്ദ്രത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാറും, സംസ്കൃത നാടകത്തിലെ സമഗ്രസംഭാവനക്ക് രാമ പ്രഭാ പുരസ്ക്കാരത്തിന് അർഹനായ എം.കെ. സുരേഷ് ബാബു വിന് നൽകിയ ആദരണചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.കീഴരിയൂർ ‘ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ നിർമ്മല അധ്യക്ഷയായി.

അവാർഡ് ജേതാവ് എം. കെ. സുരേഷ് ബാബു , ഉറുദു അവാർഡ് ജേതാവ് ഡോ: മുഹമമദ് കാസിം, ഭരണഭാഷ പുരസ്ക്കാര ജേതാവ് കെ.കെ. സുബൈർ, പ്രതിഭാ പുരസ്കാര ജേതാവ് പി അമ്യത രാജ്, എൻഡോവ്മെൻ്റ് ജേതാക്കളായ പി.ആതിരകെ.പി.ദൃശ്യ, യൂണിവേഴ്സിറ്റി ടോപ്പർ പി. ദേവിക കൃഷ്ണ എന്നിവർക്ക് മന്ത്രി റിയാസ് ഉപഹാരങ്ങൾ വിതരണം ചെയ്തു .സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊ പി.വി രാമൻ കുട്ടി, ഡോ.എം. സത്യൻ,ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി ശിവാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡന്റ് പ്രസന്ന ,വാർഡ് മെമ്പർ എ.കെ. മോളി, സുബൈർ. കെ. കെ, ഡോ. മുഹമ്മദ് ഖാസിം,പി ടി എ വൈ പ്രസിഡന്റ് ചന്ദ്രൻ , ക്യാമ്പസ് യൂണിയൻ ചെയർപേഴ്സൻ വിഷ്ണുമായ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഡയറക്ടർ ഡോ:പുഷ്പദാസൻ കുനിയിൽ സ്വാഗതവും ഡോ. എ. എസ് പ്രതീഷ് നന്ദിയും രേഖപ്പെടുത്തിസൗഹൃദ സമ്മേളനത്തിൽ ചന്ദ്രശേഖരൻ തിക്കോടി, പ്രേമൻ തറവട്ടത്തിൽ, ടി. നാരായണൻ, കെ.വി നകുലൻ, ദിനേശൻ പോക്കിരൻ്റവിട തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ അധ്യാപകർ,പൂർവ്വ അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, ജീവനക്കാർ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്നു കർണ്ണഭാരം നാടകം എം.കെ സുരേഷ് ബാബു അവതരിപ്പിച്ചു –

--- പരസ്യം ---

Leave a Comment