--- പരസ്യം ---

നടുവത്തൂർശ്രീ വാസുദേവ ആശ്രമ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ എൻ എസ് എസ് ദിനാഘോഷം സംഘടിപ്പിച്ചു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ:ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർശ്രീ വാസുദേവ ആശ്രമ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ എൻ എസ് എസ് ദിനാഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

എൻ എസ് എസ് ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സോളമൻ ബേബി രാവിലെ 8.45 ന് പതാക ഉയർത്തി

പതാക ഉയർത്തൽ ചടങ്ങ്

. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി അമ്പിളി.കെ.കെ ,എൻ എസ് എസ് ലീഡേഴ്സ് സായന്ത് , അഞ്ജന സൂരേഷ് , ദേവനന്ദ കെ , ചേതസ് പി എം എന്നിവർ നേതൃത്വം നൽകി.

മുൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മാരെ ആദരിച്ചു എൻ എസ് എസ് ഗീതം ആലപിച്ചു കൊണ്ട് വൈകുന്നേരം 3 മണിക്ക് പരിപാടികൾ ആരംഭിച്ചു. തുടർന്ന് എൻ എസ് എസ് വോളണ്ടിയർ ഷഹന വേദിയിൽ ഇരിക്കുന്നവരെ സ്വാഗതം ചെയ്തു അദ്ധ്യക്ഷ സ്ഥാനം സ്കൂൾ പ്രിൻസിപ്പാൾ അമ്പിളി ടീച്ചർ നിർവഹിച്ച ചടങ്ങിൽ. മുൻ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ വിനീത് കെ.പി,സുനിത.ആർ,രജില വി.കെ എന്നിവരെ ചടങ്ങിൽ വച്ച് ആദരിക്കുകയും സ്കൂൾ ചെയർപേഴ്സൺ മാളവിക ബാബുരാജ് , സുനിത ആർ , വിനീത് കെ പി , രജില വി കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.

എൻ എസ് എസ് വോളണ്ടിയർമാരുടെ നിരവധി കലാ പരിപാടികൾ വേദിയിൽ അരങ്ങേറി . വൈകുന്നേരം 5 മണിയോടുകൂടി പരിപാടികൾ സമാപിക്കുകയും എൻ എസ് എസ് ലീഡർ ചേതസ് പി എം നന്ദി പ്രകാശിപ്പിക്കലിലൂടെ പരിപാടികൾ അവസാനിപ്പിച്ചു.

--- പരസ്യം ---

Leave a Comment