നടുവത്തൂർ ആച്ചേരിതെരു ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തിന്ചാലോറ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഇന്ന് വൈകീട്ട് കൊടിയേറും…തുടർന്ന് -കലവറ നിറയ്ക്കൽ..രാത്രി: 6 മണിക്ക് ദീപാരാധന രാത്രി 7 മണിക്ക്.. സരസ്വതി മെഗാ തിരുവാതിര സംഘം നടുവത്തൂർ അവതരിപ്പിച്ചതിരുവാതിരക്കളി.. രാത്രി 9 മണിക്ക്.. ചുറ്റുവിളക്ക്എന്നിവ നടക്കും..ഫെബ്രുവരി 25 ചൊവ്വാഴ്ച കാലത്ത് : ഉഷപൂജ ഉച്ചയ്ക്ക് 12 മണിക്ക് :ഉച്ചപൂജ വൈകിട്ട് ആറുമണിക്ക് :ദീപാരാധന. രാത്രി 7 മണിക്ക്:കലാമണ്ഡലം ഹരിഗോവിന്ദിന്റെതായമ്പക.ഫെബ്രുവരി 26 ബുധനാഴ്ച മഹാശിവരാത്രി നാളിൽ കാലത്ത് 5 മണി :പള്ളി ഉണർത്തൽ. ആറുമണിക്ക് :ഉഷപൂജ. തുടർന്ന്.. പ്രഭാത ഭക്ഷണം. 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ തുലാഭാരം. ഉച്ചയ്ക്ക് 12 മണിക്ക് :ഉച്ചപൂജ. 12 30ന് കലാമണ്ഡലം സനൂപി നേതൃത്വത്തിൽ പഞ്ചാരിമേളത്തോടെ… പകൽഎഴുന്നളത്ത്. വൈകുന്നേരം 5 30ന് തയ്യിൽകുനിയിൽനിന്നും വരുന്നഇളനീർകുല വരവ്. ആറുമണിക്ക് ദീപാരാധന. തുടർന്ന്….പൊന്നരം സത്യന്റെ നേതൃത്വത്തിൽ പാണ്ടിമേളത്തിന്റെ അകമ്പടിയോടു കൂടി ചാലിൽ പടിക്കൽ ഭഗവതി ക്ഷേത്രത്തിലേക്ക്ബാലികമാരുടെ താലപ്പൊലി എഴുന്നള്ളത്ത്. രാത്രി 9 30ന് എസ് ബി ക്രിയേഷൻസ് അവതരിപ്പിക്കുന്നഡാൻസ് നൈറ്റ് 2k 25. രാത്രി 10 മണിക്ക് അത്താഴപൂജ. 12 മണിക്ക് തായമ്പക.. പുലർച്ചെ 3 മണിക്ക് വില്ല് എഴുന്നള്ളത്ത്.. അഞ്ചുമണിക്ക്വാളകം കൂടൽ…27 വ്യാഴാഴ്ചകാലത്ത് 6 മണിക്ക് ഉഷപൂജ8 മണിക്ക് ഇളനീർ അഭിഷേകം,10 മണിക്ക് വിശേഷാൽ പൂജ11 മണിക്ക് ശ്രീഭൂതബലിയോടെ ഉത്സവം സമാപിക്കും..
നടുവത്തൂർ ആച്ചേരിതെരു ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തിന് ഇന്ന് വൈകീട്ട് കൊടിയേറും
By aneesh Sree
Published on:
