കൊല്ലം: പിഷാരികാവ് ക്ഷേത്രത്തിൽ നടക്കുന്ന നവമി ആഘോഷത്തിൻ്റെ ഭാഗമായി സംഗീത പുഷ്പാഞ്ജലി സമർപ്പിച്ചു. തബല, വയലിൻ , ഫ്ലൂട്ട്, , ഗിറ്റാർ ,വയലിൻ , പാട്ട് തുടങ്ങിയ കാലാ വിഭാഗങ്ങളിൽ മൂന്ന് ദശകങ്ങളിലധികമായി നിരവധി കലാകാരൻമാരെ സൃഷ്ടിച്ച വിയ്യൂർ വീക്ഷണം കലാവേദിയിലെ നിരവധി കലാകാരൻമാരും കലാകാരികളും ഇന്ന് നടന്ന സംഗീത പുഷ്പാഞ്ജലിയിൽ അരങ്ങേറ്റം കുറിച്ചു. വേദിയിൽ നിരവധി കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. പിഷാരികാവ് ദേവസ്വത്തിൻ്റെ വകയായി എല്ലാവർക്കും ഉപഹാരവും നൽകി.