കീഴരിയൂർ: നാരായണമംഗലത്തു താഴ പുന്നോളി താഴ പൊതുവഴി കുറച്ചു നാൾ മുൻപ് വരെ മാവട്ടു പ്രദേശകാർക്ക് പുന്നോളി താഴ എത്താനുള്ള പൊതു വഴി ആയിരുന്നു വാഹന സൗകര്യം കൂടിയപ്പോൾ ആളുകൾ പലവഴി തിരഞ്ഞു പോയെങ്കിലും പ്രായമാ യവരും സ്വന്തം വാഹനം ഇല്ലാത്തവരും ഇന്നും ഈ വഴിയാണ് ഉപയോഗിക്കുന്നത് കൂടാതെ ഈ വഴിയരികിൽ താമസിക്കുന്ന മൂന്ന് കുടുംബങ്ങൾക്ക് ഉള്ള ഒരു വഴി ഇത് മാത്രമാണ് ഉള്ളൂ അവർക്കു റോഡിൽ എത്താനും കുട്ടികൾക്ക് സ്കൂളിൽ പോവാനും എല്ലാ ആവശ്യങ്ങൾക്കും ഉള്ള ഈ വഴിയുടെ ശോചനിയാവസ്ഥ ആരും കാണാതെ പോവരുത് ഉടനെ ഒരു ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ അധികാരികളോട് ആവശ്യപെടുന്നു.
--- പരസ്യം ---