നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടാം; അപേക്ഷ മേയ് 5 വരെ

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി, പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 5നുള്ളില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് യൂണിവേഴ്‌സിറ്റി ആസ്ഥാനം. ഇതിന് പുറമെ ഡല്‍ഹി, ചെന്നൈ, ഗോവ ഉള്‍പ്പെടെ 14ഓളം ഓഫ് ക്യാമ്പസുകളും സ്ഥിതി ചെയ്യുന്നു. 

പ്രോഗ്രാമുകള്‍

1. എംഎസ്സി
ഫോറന്‍സിക് സയന്‍സ്/ ഡിജിറ്റല്‍ ഫൊറന്‍സിക്‌സ് & ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി/ സൈബര്‍ സെക്യൂരിറ്റി/ മള്‍ട്ടിമീഡിയ ഫൊറന്‍സിക്‌സ്/ ടോക്‌സിക്കോളജി/ ഫൊറന്‍സിക് ബയോടെക്‌നോളജി/ കെമിസ്ട്രി (ഫൊറന്‍സിക് അനലറ്റിക്കല്‍ കെമിസ്ട്രി)/ ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ ഫൊറന്‍സിക് നാനോടെക്‌നോളജി/ ഫുഡ് ടെക്‌നോളജി (ഫൊറന്‍സിക് ഫുഡ് അനാലിസിസ്)/ ഫൊറന്‍സിക് സൈക്കോളജി/ ക്ലിനിക്കല്‍ സൈക്കോളജി/ ന്യൂറെസെക്കോളജി/ ഹോംലാന്‍ഡ് സെക്യൂരിറ്റി. 

2. ബിഎസ്സി- എംഎസ്സി: ഫോറന്‍സിക് സയന്‍സ്

3. ബിഎസ്സി- ക്രിമിനോളജി & ഫൊറന്‍സിക് സയന്‍സ്

4.  പ്രൊഫഷണല്‍ ഡിപ്ലോമ: ഫിംഗര്‍ പ്രിന്റ് സയന്‍സ്/ ഫൊറന്‍സിക് ഡോക്യുമെന്റ് എക്‌സാമിനേഷന്‍ / ക്രൈം സീന്‍ മാനേജ്‌മെന്റ്/ ഫൊറന്‍സിക് ജേണലിസം/ ഫൊറന്‍സിക് ബാലിസ്റ്റിക്‌സ്/ കനൈര്‍ ഫൊറന്‍സിക്‌സ്/ ഫൊറന്‍സിക് ആര്‍കിയോളജി/ സെമികണ്ടക്ടര്‍ സെക്യൂരിറ്റി/ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍/ സെക്യൂരിറ്റി സ്റ്റഡീസ്/ സൈബര്‍ സൈക്കോളജി/ ഇന്‍വെസ്റ്റിഗേറ്റീവ് സൈക്കോളജി/ ഇന്‍ഡസ്ട്രിയല്‍ & ഫയര്‍ സേഫ്റ്റി/ ഹൈജീന്‍& എന്‍വയോണ്‍മെന്റല്‍ മാനേജ്‌മെന്റ്/ സൈബര്‍ ലോ.

ഇതിന് പുറമെ ബിടെക്, എംടെക്, ബിബിഎ, എംബിഎ, എംടെക്, എംഎ, എംഫില്‍, എല്‍എല്‍എം കോഴ്‌സുകളും അടങ്ങുന്നതാണ് പാഠ്യപദ്ധതി. 

എല്ലാ പ്രോഗ്രാമുകളെ സംബന്ധിച്ചും, അഡ്മിഷന്‍ പ്രോസസിനെ കുറച്ചുമുള്ള വിശദമായ വിവരങ്ങള്‍ക്ക് https://www.nfsu.ac.in/department/details/42എന്ന ലിങ്ക് സന്ദര്‍ശിക്കുക. 

ജൂണ്‍ 7,8 തീയതികളിലായി എന്‍ട്രന്‍സ് പരീക്ഷകള്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://nfsu.mha.gov.in സന്ദര്‍ശിക്കുക. 

--- പരസ്യം ---

Leave a Comment

error: Content is protected !!