--- പരസ്യം ---

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കെതിരേയും നടപടി

By neena

Published on:

Follow Us
--- പരസ്യം ---

 നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഉത്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. പൊതുസ്ഥലത്തു മാലിന്യം തള്ളുന്നവർക്കെതിരേ കർശന നടപടിയെടുക്കും.

കഴിഞ്ഞ ദിവസം ക്ലീനിങ് തൊഴിലാളി ജോയി മുങ്ങിമരിച്ച തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് തീരുമാനം. നഗരത്തിലെ മാലിന്യ പ്രശ്നം പരിഹിക്കാനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനെജ്മെന്‍റ് ആക്റ്റിലെ വകുപ്പുകൾ ഉപയോഗപ്പെടുത്തും. ജില്ലാ കലക്റ്ററുടെ മേൽനോട്ടത്തിൽ സബ് കലക്റ്ററെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്പെഷ്യൽ ഓഫിസറായി ചുമതലപ്പെടുത്തും. മേജർ ഇറിഗേഷൻ, കോർപ്പറേഷൻ, റെയ്ൽവേ എന്നീ വിഭാഗങ്ങളുടെ ഏകോപനം ഉറപ്പാക്കും.

--- പരസ്യം ---

Leave a Comment