നെല്ലാടി ശ്രീ നാഗകാളി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം മാർച്ച് 5 ന് ഇന്ന് കൊടിയേറും. മഹോത്സവം മാർച്ച് 9 ,10 ,11- തിയ്യതികളിൽ നടക്കും. ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലത്ത് ശ്രീകുമാരൻ നമ്പൂതിരിയും മേൽശാന്തി വെളിയന്നൂർ ശാന്തകുമാറും മുഖ്യ കാർമ്മികത്വം വഹിക്കും.മാർച്ച് 5 ന് 12 മണിക്കു കൊടിയേറ്റം,9 ന് നട്ടത്തിറ രാത്രി 8 മണിക്ക് പ്രാദേശിക കലാകരൻ ന്മാർ അവതരിപ്പിക്കുന്ന കലാ പരിപാടികൾ,10 ന് കാലത്ത് ഗണപതി ഹോമം 4 മണി ഇളനീർക്കുലവരവുകൾ 7 മണി താലപ്പൊലിയോട് കൂടിയ ഭഗവതി തിറ 9 മണി ഗുളികൻ തിറ ,10 മണി തായമ്പക 11 മണിപൂതത്തിറ ,12 മണി വെള്ളാട്ട് പുലർച്ചെ 4 മണി ഗുളികൻ തിറ 5 മണി നാഗത്തിറ,6 മണി ഗുരു വെള്ളാട്ട്, ഉച്ചക്ക് 12 മണി നാഗത്തിന് കൊടുക്കയോട് കൂടി ഉത്സവം സമാപിക്കും