ഡൽഹി: തപാല്‍ വകുപ്പില്‍ ഗ്രാമീൺ സഡക് സേവക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 40,000 ഒഴിവുകളാണ് ഉള്ളത്. ഇതിൽ മാഹി, ലക്ഷദ്വീപ് ഉള്‍പ്പെടുന്ന കേരള സര്‍ക്കിളില്‍ മാത്രം രണ്ടായിരത്തോളം ഒഴിവുകൾ ഉണ്ട്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക് സേവക് തസ്തികകളിലേക്കാണ് നിയമനം. 18 മുതൽ 40 വയസ് വരെയാണ് പ്രായപരിധി
പത്താം ക്ലാസ് ആണ് യോഗ്യത. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിലേക്ക് അപേക്ഷിക്കാൻ പ്ലസ് ടു പാസായിരിക്കണം. അപേക്ഷകർ അതത് പ്രദേശത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. സൈക്ലിങ് അറിയണം. ഉപജീവനത്തിനുള്ള വരുമാനം ഉണ്ടായിരിക്കണം. പ്രത്യേക പരീക്ഷ ഉണ്ടാകില്ല. പത്താം ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ശമ്പളം: 10,000- 29,000 രൂപ. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് അഞ്ചാണ്. വിശദവിവരങ്ങള്‍ക്ക്- indiapostgdsonline.gov.in.