കേരള ഫുട്ബോളിൻ്റെ മുത്ത് ഐ എം വിജയന് പദ്മശ്രീ ലഭിച്ചു. ഇന്ത്യയിൽ ഒപ്പം കളിച്ചവർക്കും മറ്റും പദ്മശ്രീ ലഭിച്ചപ്പോൾ ജനങ്ങളുടെ അംഗീകാര നിറവിൽ നിൽക്കുകയായിരുന്നു ഇദ്ദേഹം . ഇപ്പോൾ വിജയനെ തേടി പദ്മശ്രീ പുരസ്കാകാരവും എത്തിയിരിക്കുന്നു . പോലീസിൽ നിന്ന് വിരമിക്കാൻ മൂന്ന് മാസം ശേഷിക്കെയാണ് പുരസ്ക്കാരം ലഭിച്ചത് അതിമധുരമാക്കുന്നു. ഇന്ത്യയിലെ വിവിധ മികച്ച എല്ലാ ടീമുകളെയും പ്രതിനിധീകരിച്ച വിജയൻ കേരള പോലീസിന് വേണ്ടി വിജയങ്ങൾ കരസ്ഥമാക്കുന്നതിൽ പ്രധാന കളിക്കാരിൽ പ്രധാനി ആയിരുന്നു ഐ.എം വിജയൻ