--- പരസ്യം ---

പാസ്പോർട്ട് സേവാ സംവിധാനത്തിന്റെ നവീകരണം നടക്കുന്നതിനാൽ ഇന്ന് രാത്രി 8 മുതൽ സെപ്റ്റംബർ 2 നു രാവിലെ 6വരെ പാസ്പോർട്ട് സേവനം മുടങ്ങും

By neena

Published on:

Follow Us
--- പരസ്യം ---

രാജ്യമൊട്ടാകെ പാസ്പോർട്ട് സേവാ സംവിധാനത്തിന്റെ നവീകരണം നടക്കുന്നതിനാൽ നാളെ രാത്രി 8 മുതൽ സെപ്റ്റംബർ 2നു രാവിലെ 6വരെ പാസ്പോർട്ട് സേവനം മുടങ്ങും. പാസ്പോർട്ട് സേവാ പോർട്ടലിലെ സാങ്കേതിക അറ്റകുറ്റപ്പണിയാണു നടക്കുന്നത്. ഇതിനാൽ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫിസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലും സേവനം മുടങ്ങും. വ്യക്തികൾക്കു പാസ്പോർട്ട് സേവാ പോർട്ടലിൽ ലോഗിൻ ചെയ്യാനുമാകില്ല. കൊച്ചിയടക്കമുള്ള റീജനൽ പാസ്പോർട്ട് ഓഫിസുകളിൽ പൊതുജനത്തിന് അന്വേഷണത്തിനുള്ള സൗകര്യവും ഉണ്ടാകില്ല. 

പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫിസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലും ഈ മാസം 30നു പാസ്പോർട്ട് സേവനത്തിന് അപ്പോയ്ന്റ്മെന്റ് ലഭിച്ച അപേക്ഷകർക്ക് സെപ്റ്റംബർ 2 മുതലുള്ള ദിവസങ്ങളിലായി അപ്പോയ്ന്റ്മെന്റ് ലഭിക്കുമെന്നു പാസ്പോർട്ട് ഓഫിസ് അധികൃതർ അറിയിച്ചു. പുനഃക്രമീകരിച്ച തീയതി അപേക്ഷകരെ ഇമെയിൽ മുഖേനയും എസ്എംഎസ് മുഖേനയും അറിയിക്കും.

--- പരസ്യം ---

Leave a Comment