--- പരസ്യം ---

പേരാമ്പ്ര – ഓണാഥിതിയായി കാട്ടാനയെത്തി – വീഡിയോ കാണാം

By aneesh Sree

Published on:

Follow Us
--- പരസ്യം ---

പേരാമ്പ്ര ‘: ഓണാതിഥിയായി പേരാമ്പ്രയിൽ കാട്ടാനയെത്തി . രാവിലെ അഞ്ച് മണിക്ക് കണ്ട കാട്ടാന പകൽ നേരവും നാട്ടിലിറങ്ങി

പൈതോത്ത് പള്ളിതാഴെ ആണ് രാവിലെ 5 മണിയോട് കൂടി കാട്ടാനയെ നാട്ടുകാർ കണ്ടത്. തിരുവോണ തലേ രാത്രി 2 മണിയോടെ പന്തിരിക്കര ആവടുക്ക മദ്രസക്കടുത്ത് വീട്ടുമുറ്റത്ത് ആനയെ കണ്ടിരുന്നു.ശേഷം ആളുകൾ കൂടിയതിനെതുടർന്ന് ഓടിപ്പോകുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.വാഴകളും നശിപ്പിച്ചിട്ടുണ്ട്.അതിനു ശേഷമാണു രാവിലെ 5 മണിയോടെ പൈതോത്ത് ആനയെ കണ്ടതായി വിവരം ലഭിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയവരാണ് ആനയെ കണ്ടത് എന്നാണ് ലഭിച്ച വിവരം.പള്ളിയറക്കണ്ടി ഭാഗത്താണ് ഇപ്പോൾ ആനയുള്ളതെന്നാണ് സംശയം. ആനയെ കണ്ടെത്താനുള്ള തെരച്ചിലിലാണ് നാട്ടുകാരും അധികൃതരും.ഫോറെസ്റ്റ് അധികൃതർ സംഭവസ്ഥലത്തു എത്തിയിട്ടുണ്ട്. കാട്ടാന ഇറങ്ങിയത് ജനവാസമേഖലയിൽ ആയതിനാൽ ജനങ്ങൾ പരിഭ്രാന്തിയിലാണ്.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

--- പരസ്യം ---

Leave a Comment