കീഴരിയൂർ :ഇന്നലെ രാത്രി കീഴരിയൂരിൽ ഉണ്ടായ ശക്തമായ കാറ്റിൽ കിണറുള്ളതിൽ ഷൈനയുടെ വീട്ടുപറമ്പിൽ ഉള്ള വലിയ മരം കടപുഴകി വീഴുകയും ഒരു ഇലക്ട്രിസിറ്റി പോസ്റ്റും ലൈനും ഉൾപ്പെടെ താഴെ പതിക്കുകയും ചെയ്തു. അതിൽ നിന്ന് ഷോക്കേറ്റ് എട്ടോളം കുറുക്കന്മാർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. കെ എസ് ഇ ബി അധികൃതർ ലൈനിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിക്കഴിഞ്ഞു. വനംവകുപ്പ് സ്ഥലത്തെത്തുമെന്നും പോസ്റ്റുമോർട്ടം നടത്തണമെന്നും അറിയിച്ചിട്ടുണ്ട്
--- പരസ്യം ---