--- പരസ്യം ---

പൊതു വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിക്കുന്ന 63-ാമത്‌ കേരള സ്കൂള്‍ കലോത്സവം ലോഗോ ക്ഷണിക്കുന്നു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

തിരുവനന്തപുരം:63-ാമത്‌ കേരള സ്‌കുള്‍ കലോത്സവം 2025 ജനുവരി 04 മുതല്‍ 08 വരെ തീയതികളില്‍ തിരുവനന്തപുരത്ത്‌ വച്ച്‌ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത മേളയുമായി ബന്ധപ്പെട്ട്‌ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ്‌ ലോഗോ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക്‌ ലോഗോ തയ്യാറാക്കി നല്‍കാവുന്നതാണ്‌.

ലോഗോയില്‍ ഉൾപ്പെടുത്തേണ്ട വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

1 മേളയുടെ പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്‌.

2. തിരുവനന്തപുരം ജില്ലയുടെ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയായിരിക്കണം ലോഗോ തയ്യാറാക്കേണ്ടത്‌.

3 മേളയുടെ തീയതികളുടെ രേഖപ്പെടുത്തലുകള്‍ ഉണ്ടാകണം.

4. എഡിറ്റ്‌ ചെയ്യുവാന്‍ കഴിയുന്ന തരത്തിലെ ഫോര്‍മാറ്റില്‍ സി.ഡി.യും ഒപ്പം എ4 സൈസ്‌ പേപ്പറില്‍ കളര്‍ പ്രിന്റും നല്‍കണം.

5: ലോഗോ തയ്യാറാക്കി അയക്കുന്ന കവറിന്‌ പുറത്ത്‌ “കേരള സ്‌കൂള്‍ കലോത്സവം 2024-25″ എന്ന്‌ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്‌.

ലോഗോകള്‍ നവംബര്‍ മാസം 10-ാ൦ തീയതി വൈകുന്നേരം 8 മണിക്ക്‌ മുമ്പായി താഴെ പറയുന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്‌.

ശ്രീ. ഷിബു. ആര്‍.എസ്‌,

പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം

ജഗതി,

തിരുവനന്തപുരം 695014.

--- പരസ്യം ---

Leave a Comment