കീഴരിയൂർ : കീഴരിയൂർ പഞ്ചായത്ത് പ്രവാസി ലീഗ് കൺവെൻഷൻ കീഴരിയൂർസി എച്ച് സൗധത്തിൽ നൗഷാദ് കുന്നുമ്മലിന്റെ അധ്യക്ഷത യിൽ ചേർന്നു. പേരാമ്പ്ര മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് മമ്മു ചേറ മ്പറ്റ ഉദ്ഘാടനം ചെയ്തു. കീഴരിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി യു സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. പേരാമ്പ്ര മണ്ഡലം കെപിഎൽ .ജനറൽ സെക്രട്ടറി മൊയ്തു പുറമണ്ണിൽ ട്രഷറർ സി സൂപ്പി . ടി എ സലാം തേറമ്പത്ത് കുഞ്ഞബ്ദുള്ള . സത്താർ ‘വി കെ യൂസഫ് . എം കെ അബ്ദുറഹ്മാൻ മൗലവി എന്നിവർ സംസാരിച്ചു. കീഴരിയൂർ പഞ്ചായത്ത് പ്രവാസി ലീഗ് ഭാരവാഹികളായി. നൗഷാദ് കുന്നുമ്മൽ പ്രസിഡണ്ട് . എം കെ അബ്ദുറഹ്മാൻ മൗലവി ജനറൽ സെക്രട്ടറി . പി സിദ്ധീഖ് ട്രഷറർ . പി കെ കുഞ്ഞി മൊയ്തീൻ. വെങ്ങത്താട്ടിൽ ഹമീദ് . എടക്കോല അഷറഫ് . നസീർ നടേമ്മൽ. ശംസുദീൻമസ്ഹർ . പുത്തലത്ത് ബഷീർ എന്നിവർ സഹ ഭാരവാഹികളായും പുതിയ കമ്മിറ്റി നിലവിൽ വന്നു . പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും . ഈ മാസം 26 ന്പേരാമ്പ്രയിൽ വെച്ച് നടക്കുന്ന പേരാമ്പ്രമണ്ഡലം പ്രവാസി സംഗമം വിജയിപ്പിക്കാനും യോഗം ആഹ്വാനം ചെയ്തു. വി.കെ യൂസഫ് സ്വാഗതവും MK മൗലവി നന്ദിയും പറഞ്ഞു.
--- പരസ്യം ---