നടുവത്തൂർ: നടുവത്തൂർ ശ്രീ വാസുദേവാശ്രമ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് നടത്തി. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി നടന്ന ഫുഡ് ഫെസ്റ്റ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജ്യോതി എം ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട് സുരേഷ് ഒ കെ , ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി, മറ്റ് അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഗൈഡ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ വീട്ടിൽ നിന്നും പാചകം ചെയ്തു കൊണ്ടുവന്ന നിരവധിയായ വിഭവങ്ങൾ ഫുഡ് ഫെസ്റ്റിന്റെ ഭാഗമാക്കാൻ കഴിഞ്ഞു. രുചികരമായ സ്നാക്സ് വിഭവങ്ങളുടെ ഒരു കലവറ തന്നെ ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി.
--- പരസ്യം ---