കീഴരിയൂർ:ഫെയ്ത്ത് കിഡ്സ് ഗാർഡൻ വാർഷികാഘോഷം കീഴരിയുർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രധിനിധി റാഷിദ് പി.വി അധ്യക്ഷനായി. പ്രിൻസിപ്പൽ ഫായിസ സി.പി റിപ്പോർട്ട് അവതരപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സവിത നിരത്തിന്റെ മീത്തൽ, മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ ഫർഹാന.കെ, അഷ്റഫ്. ടി എന്നിവർ ആശംസകൾ അർപ്പിച്ചു.മാനേജർ സഈദ്.ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷൈജിഷ എൻ.പി നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

