--- പരസ്യം ---

ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കീഴരിയൂർ മണ്ഡലം കേരള ഭൂപടമയച്ച് പ്രതിഷേധിച്ചു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ :മൂന്നാം മോഡി സർക്കാറിൻ്റെ ആദ്യ ബജറ്റിൽ കേരളത്തെ പരിപൂർണമായി അവഗണിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കേരളം ഇന്ത്യയിലാണ് മാഡം എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്രധനകാര്യവകുപ്പ് മന്ത്രി നിർമല സീതാറാമിന് കീഴരിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കേരളത്തിൻ്റെ ഭൂപടം തപാലിലയച്ചുകൊടുത്തു. ബീഹാറും ആന്ധ്രയും മാത്രമല്ല കൊച്ചു സംസ്ഥാനമായ കേരളവും ഇന്ത്യയിലാണെന്ന വാക്യം ആലേഖനം ചെയ്ത ഭൂപടമാണ് യൂത്ത് കോൺഗ്രസ് ധനകാര്യ വകുപ്പ് മന്ത്രിക്ക് അയച്ചത്.ചടങ്ങിൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷിനിൽ ടി.കെ അധ്യക്ഷത വഹിച്ചു.മാധവ് ടി.കെ, മിഷാൽ മനോജ്, അഫ്സൽ നടുവത്തൂർ ,ടി എം പ്രജേഷ് മനു പ്രസംഗിച്ചു.

--- പരസ്യം ---

Leave a Comment