കീഴരിയൂർ: ബാലസംഘം കീഴരിയൂർ മേഖല സമ്മേളനം വള്ളത്തോൾവായന ശാലയിൽ വെച്ച് നടന്നു. ബാലസംഘം കൊയിലാണ്ടി ഏരിയ സെക്രട്ടറി നന്ദന വാളിയിൽ ഉദ്ഘാടനം ചെയ്തു. വള്ളത്തോൾ ഗ്രന്ഥാലയം സെക്രട്ടറി പി ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി മേഖല പ്രസിഡണ്ട് നിനോവ്അധ്യക്ഷനായി. ബാലസംഘം സെൻ്റർ യൂണിറ്റ് കമ്മറ്റി അംഗം അൽഹാൻ കുഴുമ്പിൽ പതാകയുയർത്തി മേഖലാ കമ്മറ്റി അംഗം അയനവിജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എം സുരേഷ് ബാബു അഭിവാദ്യം ചെയ്തു സംസാരിച്ചു സ്വാഗതസംഘം കൺവീനർ ഐ ഷാജി സ്വാഗതവും ആദിഷ് നന്ദിയും പറഞ്ഞു. മേഖലഭാരവാഹികളായി അയനവിജിത്ത് കല്ലാരി ഒടിനിലത്തുകുനി സെക്രട്ടറി, നിനോവ് കാമ്പ്രത്ത് (പ്രസിഡണ്ട് )ശശി നമ്പ്രോട്ടിൽ (കൺവീനർ )ആതിര ചാലിൽ (കോഡിനേറ്റർ) സുരേഷ് ബാബു കോണിൽ (അക്കാഡമിക്.കൺവീനർ )എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
ബാലസംഘം കീഴരിയൂർ മേഖല സമ്മേളനം നന്ദന വാളിയിൽ ഉദ്ഘാടനം ചെയ്തു
Published on: