കുടുംബശ്രീയിൽ ജോലി അവസരം. സംസ്ഥാന/ജില്ലാ മിഷനുകളിലാണ് അവസരം. സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ/ ജില്ലാ പ്രോഗ്രാം മാനേജർ (ജെൻഡർ, സോഷ്യൽ ഡവലപ്മെന്റ്, ട്രൈബൽ) തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാർ നിയമനമാണ്.
എം എസ് ഡബ്ല്യു /റൂറൽ ഡവലപ്മെന്റിൽ പി ജി അല്ലെങ്കിൽ ആന്ത്രപ്പോളജി / വിമൻ സ്റ്റഡീസ്/ സോഷ്യോളജി/ പൊളിറ്റിക്കൽ സയൻസ്/ ഗാന്ധിയൻ സ്റ്റഡീസ്/ ഡവലപ്മെന്റൽ സ്റ്റഡീസിൽ പിജി ഉള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് മുതൽ അഞ്ച് വർഷം വരെ പ്രവൃത്തിപരിചയവും ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് 30,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജനവരി 17 ആണ്. വിശദവിവരങ്ങൾക്ക് https://www.kudumbashree.org/
സംസ്ഥാന സർക്കാരിന് കീഴിൽ നിരവധി താത്കാലിക ഒഴിവുകൾ
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ റേഡിയോഗ്രാഫർ ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നടത്തുന്ന ഡിപ്ലോമ ഇൻ റേഡിയേഷൻ ടെക്നോളജി കോഴ്സ്, മൂന്ന് വർഷ ഡി ആർ ആർ ടി, കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അഭിമുഖത്തിനുള്ള തീയതി കൊല്ലം സർക്കാർ മെഡിക്കൽ കോളേജിന്റെ വെബ്സൈറ്റിൽ (www.gmckollam.edu.in) പ്രസിദ്ധീകരിക്കും. അപേക്ഷകർ അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും, പകർപ്പുകളും കൈയ്യിൽ കരുതണം.
പ്രൊജക്ട് ട്രെയിനികൾക്ക് അവസരം
സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ അപൂർവ ലൈബ്രറി പുസ്തകങ്ങളുടെ ശാസ്ത്രീയ സംരക്ഷണം പദ്ധതിയിൽ ഒഴിവുകൾ. അംഗീകൃത സർവകലാശാലയിൽ നിന്നും കെമിസ്ട്രിയിലെ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ആർക്കൈവ്സ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ആറു മാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയമോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും റിക്കാർഡ് കൺസർവേഷൻ/ ആർക്കൈവൽ സ്റ്റഡീസിലുള്ള പി ജി ഡിപ്ലോമയും ആർക്കൈവ്സ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ആറു മാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയോ വേണം.
ജനവരി 3 നാണ് അഭിമുഖം. മേൽവിലാസം-അപേക്ഷകൾ ഡയറക്ടർ-ഇൻ-ചാർജ്, ആർക്കൈവ്സ് വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നളന്ദ, കവടിയാർ പി ഒ, തിരുവനന്തപുരം – 695003 . കൂടുതൽ വിവരങ്ങൾക്ക് വിശദവിവരങ്ങൾക്ക്: keralaarchives@gmail.com. ഫോൺ: 9074541449, 9745542160.