ഭിന്നശേഷിക്കാർക്ക് വൈദ്യുതിനിരക്കിൽ ഇളവ്

By Abdurahman Keezhath

Published on:

Follow Us
--- പരസ്യം ---

ഭിന്നശേഷിവ്യക്തികൾ കുടുംബാംഗങ്ങളായുള്ള വൈദ്യുതി ഉപഭോക്താക്കൾക്ക് വൈദ്യുതിനിരക്കിൽ ഇളവ് അനുവദിച്ചുകൊണ്ട് കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2024ഡിസംബർ 24 ൽ പു റപ്പെടുവിച്ചിരുന്ന ഉത്തരവിൽ, അർഹരായ ഭിന്നശേഷി വിഭാഗങ്ങളെ പ്രതിപാദിച്ചതി ലുണ്ടായ അവ്യക്തതയും ആശയക്കുഴപ്പങ്ങളും മൂലം പലർക്കും സൗജന്യം ലഭിച്ചി രുന്നില്ല. ഈ അവ്യക്തത പരിഹരിച്ചുകൊണ്ടാണ് 27/2/2025 ൽ സംസ്ഥാന വൈദ്യു തി ബോർഡ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. 2016ലെ ഭിന്നശേഷി അവകാശനിയ മത്തിൽ പ്രതിപാദിക്കുന്ന ബെഞ്ച്മാർക്ക് ഭിന്നശേഷിയുള്ള എല്ലാ വിഭാഗങ്ങൾക്കും ഇനിമുതൽ ആനുകൂല്യം ലഭിക്കും.
ആനുകൂല്യത്തിന് അർഹത ഉണ്ടായിരുന്നിട്ടും അത് നിഷേധിച്ചതു സംബന്ധി ച്ച് ഒരു ഭിന്നശേഷി വ്യക്തിയുടെ രക്ഷാകർത്താവ്, മനോരമ ആഴ്ചപ്പതിപ്പിൽ റിട്ട. ജഡ്ജിയും മുൻ ഭിന്നശേഷി കമ്മിഷണറുമായ എസ്.എച്ച്.പഞ്ചാപകേശൻ എഴുതു ന്ന ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ’ എന്ന പംക്തിയിൽ വന്ന ലേഖനം ഉദ്ധരി ച്ചുകൊണ്ട് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

--- പരസ്യം ---

Leave a Comment

error: Content is protected !!