കീഴരിയൂർ മാവിൻ ചുവട് നിരത്തിൻ്റെ മീത്തൽ ബാബുവിൻ്റെയും ഷൈമയുടെയും മക്കളായ ആത്മികയും ആർജവും തങ്ങളുടെ പണ ക്കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വള്ളത്തോൾ ഗ്രന്ഥാലയത്തിന് ഏൽപ്പിച്ചു. വായനശാലയിൽ വെച്ച് നടന്ന ചടങ്ങിൽ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.സജീവൻ മാസ്റ്റർ പണക്കുടുക്ക ഏറ്റുവാങ്ങി ഭരണസമിതി അംഗം ശശി നമ്പ്രോട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലവേദി അംഗം വൈഗ പ്രമോദ്, സഫീറ വി കെ ഷൈമ മോൾ എന്നിവർ പങ്കെടുത്തു. ബാലവേദി പ്രസിഡൻ്റ് അയന വിജിത്ത് സ്വാഗതവും പാർവ്വതി കെ.പി നന്ദിയും രേഖപ്പെടുത്തി.ആത്മിക വള്ളത്തോൾ ഗ്രന്ഥാലയംബാലവേദിയുടെ സജീവ അംഗവും ശ്രീ വാസുദേവാശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും ആർജവ് നടുവത്തൂർ യു.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ്.