കീഴരിയൂർ:കൊല്ലം നെല്ലാടി റോഡിൽ അണ്ടർ പാസിനടുത്ത് സർവീസ് റോഡിൽ പതിയിരിക്കുന്ന കിടങ്ങ് ഇതുവഴിയുള്ള യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുമെന്നും റോഡ് നിർമിക്കുന്ന വാഗാഡ്കമ്പനി ജനങ്ങളോട് പുലർത്തുന്ന അന്യായമായ സമീപനത്തിനും അലംഭാവത്തിനുമെതിരെ നടപടി സ്വീകരിക്കണമെന്നും കീഴരിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. സുരക്ഷാ മാനദണ്ഡങ്ങളോ അപായസൂചക ബോർഡുകളോ സ്ഥാപിക്കാതെ നടത്തുന്ന ഇത്തരം പ്രവൃത്തികൾ ഏതു സമയത്തും അപകടങ്ങൾ ക്ഷണിച്ചു വരാനിടയാക്കുമെന്നും ജീവസുരക്ഷക്കും റോഡ് സുരക്ഷയ്ക്കുമാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ടി.കെ ഷിനിൽ ഭാരവാഹികളായ അർജുൻ ഇടത്തിൽ, മിഷാൽ മനോജ്, ജീവൻ സുധീർ എന്നിവർ ആവശ്യപ്പെട്ടു.