കീഴരിയൂർ: മഴക്കാലത്ത് കക്കൂസ് മാലിന്യവും വെടി മരുന്നും മറ്റു രാസവസ്തുക്കളും തങ്കമല ക്വാറിയിൽ നിന്ന് ഒഴുക്കുന്നതായി നാട്ടുകാർ
കീഴരിയൂർ ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന തങ്കമല ക്വാറിയിൽ നിന്ന് കക്കൂസ് മാലിന്യവും വെടി മരുന്നും മറ്റു രാസവസ്തുക്കളും മഴവെള്ളത്തോടപ്പം ഒഴുക്കിവിടുന്നതായി പരാതി. ഇത്തരം അഴുകിയ വസ്തുക്കൾ സമീപ പ്രദേശത്തെ പറമ്പിലും കിണറിലും എത്തി കുടിവെള്ളം മലിനമാക്കുന്നു. മാത്രമല്ല ക്വാറിയുടെ താഴെ ഭാഗത്ത് കൂടി കടന്ന് പോകുന്ന നടുവത്തൂർ ബ്രാഞ്ച് കനാലിലൂടെ ഒഴുകി ഒരു പ്രദേശം മുഴുവൻ വ്യാപിക്കുകയും ചെയ്യുമെന്ന് ദ്യക്സാക്ഷികൾ പറഞ്ഞു. നിയമങ്ങൾ കാറ്റിൽ പറത്തുന്ന ക്വാറി ഉടമകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു