മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ.ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് കീഴരിയൂരിൽ സ്വീകരണം നൽകി. മഹിളാ കോൺഗ്ര സ് മണ്ഡലം പ്രസിഡണ്ട് കെ.പി സുലോചന ടീച്ചർ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജയാദത്തൻ, സംസ്ഥാന സെക്രട്ടറിമാരായ ആമിന മോൾ, വനജ ടീച്ചർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗിരിജമനത്താനത്ത് , DCC സെക്രട്ടറിമാരായ രാജേഷ് കീഴരിയൂർ ,ബാബു ഓഞ്ചിയം ,പഞ്ചായത്ത് മെമ്പർമാരായ സവിത നിരത്തിൻ്റെ മീത്തൽ, ജലജ ടീച്ചർ കുറുമയിൽ , മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, സ്വപ്ന നന്ദകുമാർ, രജിലടീച്ചർ പി.കെ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം പി സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു