--- പരസ്യം ---

മാലിന്യമുക്ത നവ കേരള പദ്ധതിയുടെ ഭാഗമായി വലിച്ചെറിയൽ വിരുദ്ധ ബോധവൽക്കരണ പദയാത്ര നടത്തി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ: മാലിന്യമുക്ത നവ കേരള പദ്ധതിയുടെ ഭാഗമായി വലിച്ചെറിയൽ വിരുദ്ധ ബോധവൽക്കരണ പദയാത്ര കീഴരിയൂർ ഗ്രാമപഞ്ചായത്ത് നടത്തി. മാലിന്യമുക്ത നവ കേരള പദ്ധതിയുടെ ഭാഗമായുള്ള വലിച്ചെറിയൽ ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി ശ്രീ വാസുദേവ ആശ്രമ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും കീഴരിയൂർ പഞ്ചായത്തും സംയുക്തമായി ചേർന്നുകൊണ്ട് പദയാത്ര നടത്തുകയും SVAGHSS എൻഎസ്എസ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു. പരിപാടിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, ഹെൽത്ത് ഡിപ്പാർട്ട് മെന്റും, കുടുംബശ്രീ, തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ പദയാത്രയിൽ പങ്കെടുത്തു. കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമ്മല ടീച്ചർ, വൈസ് പ്രസിഡണ്ടും, SVAGHSS എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സോളമൻ ബേബി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ സജീവൻ മാസ്റ്ററും, പന്ത്രണ്ടാം വാർഡ് മെമ്പർ സുരേഷ് ബാബു മാസ്റ്ററും, മറ്റു രാഷ്ട്രീയ പ്രമുഖരുടെ സജീവ പങ്കാളിത്തത്തോടുകൂടി പദയാത്ര ശ്രദ്ധേയമായി.

--- പരസ്യം ---

Leave a Comment