--- പരസ്യം ---

മുണ്ടക്കൈ ദുരന്തത്തിൽ ഇന്ന് നടത്തിയ തെരച്ചിലിലും ശരീര ഭാഗങ്ങൾ കണ്ടെത്തി.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കൽപ്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ ഇന്ന് നടത്തിയ തെരച്ചിലിലും ശരീര ഭാഗങ്ങൾ കണ്ടെത്തി. പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. പരപ്പൻപാറയിലെ പുഴയോട് ചേർന്ന ഭാഗത്താണ് ശരീരഭാഗങ്ങൾ കണ്ടെത്തിയതെന്നാണ് വിവരം

2 കാലുകളാണ് കണ്ടെത്തിയത്. പരപ്പൻ പാറയിലെ മറ്റൊരു സ്ഥലത്ത് നിന്നും ഒരു ശരീര ഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമെങ്കിൽ ശരീര ഭാഗങ്ങൾ എയർലിഫ്റ്റ് ചെയ്യും.

കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് തന്നെയാണ് ശരീരഭാ​ഗങ്ങൾ കിട്ടിയത്. പുഴയോട് ചേർന്നുള്ള ഭാ​ഗത്ത് രണ്ട് കാലുകളാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ കൂടുതൽ മൃതദേഹങ്ങൾ അവിടെയുണ്ടോ എന്ന് പരിശോധിക്കും. ഇവിടെ ഒഴുക്കുള്ള പ്രദേശമാണ്. അതുകൊണ്ടുതന്നെ മൃതദേഹങ്ങൾ ഒഴുകി വന്നിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണ്.

--- പരസ്യം ---

Leave a Comment