കീഴരിയൂർ: കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി എസ് FNHW ഭാഗമായി മെഡിക്കൽ ക്യാമ്പും അനീമിയ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം സുനിൽ അധ്യക്ഷം വഹിച്ച ചടങ്ങ് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം നിർനിർവഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ അമൽസരാഗ, വാർഡ് മെമ്പർ സവിത നിരത്തിൻ്റെ മീത്തൽ, വൈസ് ചെയർ പേഴ്സൺശോഭ കാരയിൽ സാമൂഹ്യ ഉപസമിതി കൺവീനർസഫീറ വി.കെ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു
കീഴരിയൂർ പി.എച്ച് സിമെഡിക്കൽ ഓഫീസർ ഡോ:ഉല്ലാസ് അനീമിയ ബോധവത്കരണ ക്ലാസ് എടുത്തു. FNHW എ.ഡി.എസ് ആർ പി മാർ , അക്കൗണ്ടൻ്റ്, ബിസി, പി.എച്ച് സി സിസ്റ്റർമാർ, ആശാ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു. സി.ഡി.എസ് ചെയർ പേഴ്സൺ വിധുല വിഎം സ്വാഗതവും സി.ഡി എസ് ആർ. പി ആതിര എസ് ആർ നന്ദിയും രേഖപ്പെടുത്തി. 74പേർ ക്യാമ്പിൽ പങ്കെടുത്തു.