--- പരസ്യം ---

യുവ ഡോക്ടറുടെ കൊലപാതകം: നാളെ കേരളത്തിൽ പി ജി ഡോക്ടർ സമരം നടത്തും

By neena

Published on:

Follow Us
--- പരസ്യം ---

കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാൽത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കേരളത്തിലും പ്രതിഷേധം. നാളെ കേരളത്തിൽ യുവ ഡോക്ടർമാർ ഒ പിയും, വാർഡ് ഡ്യൂട്ടിയും ബഹിഷ്ക്കരിച്ച് സമരം നടത്തും.

പി ജി ഡോക്ടർമാരും സീനിയർ റസിഡൻ്റ് ഡോക്ടർമാരുമാണ് സമരം ചെയ്യുന്നത്. യുവ ഡോക്ടറുടെ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവരെയും 48 മണിക്കൂറിനകം പിടികൂടണമെന്നും, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നുമാണ് ഇവരുടെ ആവശ്യം എന്നാൽ, അത്യാഹിത വിഭാഗങ്ങളിൽ സേവനം ലഭ്യമാക്കും.

കേരളത്തിൽ കെ എം പി ജി എ സമരം പ്രഖ്യാപിച്ചത് ജോയിൻറ് ആക്ഷൻ ഫോറത്തിൻ്റെ ഭാഗമായാണ്. നാളെ കെ ജി എം ഒ എ പ്രതിഷേധസൂചകമായി കരിദിനമായി ആചരിക്കും. നാളത്തെ സമരത്തിൽ ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡൻറ് ഡോക്ടർമാരും പങ്കെടുക്കും.

ഐ എം എയും അക്രമത്തെ അപലപിച്ച് രംഗത്തെത്തി. അടിയന്തരയോഗം ചേർന്ന് തുടർസമര പരിപാടികൾ പ്രഖ്യാപിക്കുമെന്നാണ് ഐ എം എ അറിയിച്ചത്.

--- പരസ്യം ---

Leave a Comment