റബര്‍ ബോര്‍ഡില്‍ ഫീല്‍ഡ് ഓഫിസര്‍
കോട്ടയം റബര്‍ ബോര്‍ഡില്‍ ഫീല്‍ഡ് ഓഫിസറുടെ 40 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനം. ഇന്ത്യയില്‍ എവിടെയും നിയമനമുണ്ടാകും. മാര്‍ച്ച് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.rubberboard.org.in. യോഗ്യത: അഗ്രികള്‍ചര്‍ ബിരുദം അല്ലങ്കില്‍ ബോട്ടണിയില്‍ പി.ജി. പ്രായപരിധി: 30 വയസ്. ശമ്പളം: 9300-34,800. ഗ്രേഡ് പേ: 4200 രൂപ.
അപേക്ഷ ഫീസ്: 1000 രൂപ. (പട്ടികവിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും ഫീസില്ല). ഓണ്‍ലൈനായി അടയ്ക്കണം. പരീക്ഷാകേന്ദ്രം: കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍. അപേക്ഷിക്കേണ്ട വിധം: www.recruitments.
ഭൂവനേശ്വര്‍ എയിംസില്‍ ഡോക്ടര്‍
ഭുവനേശ്വറിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 100 സീനിയര്‍ റസിഡന്റ് (നോണ്‍ അക്കാദമിക്) ഒഴിവില്‍ കരാര്‍ നിയമനം. ഫെബ്രുവരി 23വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.aiimsbhubaneswar.nic.in.
വിഭാഗങ്ങള്‍: അനസ്തീസിയോളജി, അനാട്ടമി, ബയോകെമിസ്ട്രി, ബേണ്‍ ആന്‍ഡ് പ്ലാസ്റ്റിക് സര്‍ജറി, ഡെന്റിസ്ട്രി, ഡെര്‍മറ്റോളജി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, മൈക്രോബയോളജി, ന്യൂക്ലിയര്‍ മെഡിസിന്‍, ഓഫ്താല്‍മോളജി, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്സ്, പീഡിയാട്രിക് സര്‍ജറി, പതോളജി, ഫാര്‍മക്കോളജി തുടങ്ങി 29 വകുപ്പുകളിലാണ് ഒഴിവ്.
ഭെല്ലില്‍ 22 ഡെപ്യൂട്ടി എന്‍ജിനീയര്‍
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (BEL) പുണെ/നാഗ്പുര്‍ യൂനിറ്റില്‍ 22 ഡപ്യൂട്ടി എന്‍ജിനീയര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 5 വര്‍ഷത്തേക്കാണ് നിയമനം. ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലാണ് അവസരം. ഫെബ്രുവരി 24 വരെ അപേക്ഷിക്കാം. യോഗ്യത: മേല്‍പറഞ്ഞ വിഭാഗങ്ങളിലൊന്നില്‍ ബി.ഇ/ ബി.ടെക്/ എ.എം.ഐ.ഇ/ ജി.ഐ.ഇ.ടി.ഇ.പ്രായപരിധി: 28. ശമ്പളം: 40,000-1,40,000.
അസിസ്റ്റന്റ് എന്‍ജിനീയര്‍
ബെംഗളൂരു ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ സീനിയര്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ 8 ഒഴിവിലേക്ക് അപേക്ഷിക്കാം. വിമുക്തഭടന്‍മാര്‍ക്കാണ് അവസരം. സ്ഥിരനിയമനം. ഫെബ്രുവരി 26 വരെ അപേക്ഷിക്കാം.