ലയണൽ മെസിയും അർജന്റീനയും കേരളത്തിലെത്തും; സ്ഥിരീകരിച്ച് ടീമിന്റെ ഓഫീഷ്യൽ സ്പോൺസർഒക്ടോബറിൽ മെസിയും സംഘവും കേരളത്തിൽ എത്തുമെന്ന് എച്ച്എസ്ബിസി അറിയിച്ചു

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

കൊച്ചി: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം സ്ഥിരീകരിച്ച് അർജന്റീനയുടെ ഓഫീഷ്യൽ സ്പോൺസർ. ഒക്ടോബറിൽ മെസിയും സംഘവും കേരളത്തിൽ എത്തുമെന്ന് എച്ച്എസ്ബിസി അറിയിച്ചു. അർജന്റീന ഫുട്ബോൾ ടീമിന്റെ ഇന്ത്യ, സിംഗപ്പൂർ രാജ്യങ്ങളിലെ ഔദ്യോഗിക സ്പോൺസർ ആയി എച്എസ്ബിസി കഴിഞ്ഞ ദിവസം കരാർ ഒപ്പിട്ടിരുന്നു.

14 വർഷത്തിന് ശേഷമാണ് അർജന്റീന ടീം ഇന്ത്യയിലേക്ക് എത്തുന്നത്. ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീന ഫുട്ബാൾ ടീം ഒക്ടോബറിൽ ഇന്ത്യയിലെത്തുമെന്ന് എച്ച്എസ്ബിസി പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ അർജന്റീന ടീം കേരളം സന്ദർശിക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞിരുന്നു.

2011 സെപ്തംബറിലാണ് ഇതിന് മുമ്പ് മെസിയും സംഘവും ഇന്ത്യയിലെത്തിയത്. കൊൽക്കത്തയിൽ വെനസ്വേലക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനായിട്ടായിരുന്നു അന്ന് ടീം എത്തിയത്. മത്സരത്തിൽ 1-0ത്തിന് അർജന്റീന ജയിച്ചു.

--- പരസ്യം ---

Leave a Comment

error: Content is protected !!