കേരള ഷോപ്പ് ആൻഡ് കൊമേഴ്സ് എസ്റ്റാബ്ലിഷ് മെന്റ് ആക്ട് 1960 പ്രകാരം ഉടമ സ്വന്തമായി നടത്തുന്നതോ /തൊഴിലാളികൾ ഉള്ളതോ ആയ എല്ലാ വ്യാപാര സ്ഥാപനങ്ങളും ലേബർ രജിസ്ട്രേഷൻ എടുക്കേണ്ടതും എല്ലാവർഷവും നവംബർ 30 നകം പുതുക്കേണ്ടതുമാണ്.
അപ്രകാരം രജിസ്ട്രേഷൻ എടുക്കാത്തവർക്ക് പുതിയ നിയമപ്രകാരം ഡിസംബർ ഒന്നു മുതൽ വലിയ തുക പിഴ അടക്കേണ്ടതായി വരും.
ലേബർ രജിസ്ട്രേഷൻ പുതുക്കുന്നതിന് അസിസ്റ്റന്റ് ലേബർ ഓഫീസിന്റെ സഹകരണത്തോടെ ഇന്ന് നവംബർ 27 ഉച്ചയ്ക്ക് 2.30 മുതൽ കീഴരിയൂർ പഞ്ചായത്ത് ഓഫീസിൽ സമീപം ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.
രജിസ്ട്രേഷൻ പുതുക്കുന്നതിന് മൂൻവർഷത്തെ സർട്ടിഫിക്കറ്റ് കോപ്പിയും /തൊഴിലാളികളുടെ പേര് /മറ്റു വിവരങ്ങൾ എന്നിവ കരുതേണ്ടതാണ്.
പുതിയ രജിസ്ട്രേഷൻ എടുക്കുന്നവർ പഞ്ചായത്ത് ലൈസൻസ് കോപ്പി /വാടക കരാർ അഗ്രിമെന്റ് /ആധാർ കാർഡ് കോപ്പി എന്നിവ കരുതേണ്ടതാണ്.
ഈ അവസരം എല്ലാ വ്യാപാരികളും ഉപയോഗപ്പെടുത്തുക
ലേബർ രജിസ്ട്രേഷൻ ആൻഡ് റിന്യൂവൽ ക്യാമ്പ്ഇന്ന് -ഉച്ചയ്ക്ക് 2.30 മുതൽ കീഴരിയൂർ പഞ്ചായത്ത് ഓഫീസിന് സമീപം.
By aneesh Sree
Published on: