ന്യൂഡൽഹി: ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് പ്രത്യേക ബാഡ്ജ് ആവശ്യമില്ലെന്ന് സുപ്രീംകോടതി. 2022ലെ നിയമ ഭേദഗതി ശരിവെച്ചാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി.
എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഹെവി ഒഴികെയുള്ള യാത്രാ വാഹനങ്ങള്‍ ഓടിക്കാമെന്നും കോടതി വ്യക്തമാക്കി. ഓട്ടോറിക്ഷ ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ ഡ്രൈവിംഗിന് പ്രത്യേക ബാഡ്ജ് ആവശ്യമില്ല. മീഡിയം, ഹെവി വിഭാഗത്തിലുള്ള വാഹന ഡ്രൈവിംഗിന് മാത്രം പ്രത്യേക ബാഡ്ജ് മതിയെന്നും സുപ്രീംകോടതി വ്യക്തമാക്കി