--- പരസ്യം ---

ലോക പരിസ്ഥിതി ആരോഗ്യ ദിനത്തോടനുബന്ധിച്ച് തുമ്പ പരിസ്ഥിതി സമിതിയും ശ്രീവാസുദേവാശ്രമം ഗവ. ഹയർസെക്കന്ററി സ്കൂൾ എൻ. എസ്. എസ് യൂണിറ്റും ചേർന്ന് പരിസ്ഥിതി പഠന ക്ലാസ് സംഘടിപ്പിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ : ലോക പരിസ്ഥിതി ആരോഗ്യ ദിനത്തോടനുബന്ധിച്ച് കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതി ശ്രീവാസുദേവാശ്രമം ഗവ. ഹയർസെക്കന്ററി സ്കൂൾ എൻ. എസ്. എസ് യൂണിറ്റിന്റെ സഹകരണത്തോടെ പരിസ്ഥിതി പഠന ക്ലാസ് സംഘടിപ്പിച്ചു. എഴുത്തുകാരൻ വിജീഷ് പരവരി ഉദ്ഘാടനം ചെയ്തു. രാജൻ നടുവത്തൂർ അധ്യക്ഷത വഹിച്ചു.എഡ്യൂക്കേഷനിൽ ഡോക്ടറേറ്റ് നേടിയ തുമ്പ പരിസ്ഥിതി സമിതി ചെയർമാൻ ദിനീഷ്‌ബേബിയെ ചടങ്ങിൽ ആദരിച്ചു. സി. ഹരീന്ദ്രൻ ഉപഹാരം നൽകി.കരിയർ ഗൈഡൻസ് കോഡിനേറ്റർ വിനീത് കെ പി,
ഹയർസെക്കൻഡറി സ്റ്റാഫ് സെക്രട്ടറി രേഖ. എൻ,ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ജമാലുദ്ദീൻ മലയിൽ എന്നിവർ സംസാരിച്ചു.
തുമ്പ കൺവീനർ കെ. സുരേഷ് ബാബു സ്വാഗതവും എൻഎസ്എസ് ലീഡർ അഞ്ജന സുരേഷ് നന്ദിയും പറഞ്ഞു.

--- പരസ്യം ---

Leave a Comment