കോഴിക്കോട് : വയോമിത്രം പദ്ധതി പ്രതിസന്ധി പരിഹരിക്കുക, ജീവനക്കാരുടെ കരാർ കാലാവധി വെട്ടി കുറച്ച നടപടി പിൻവലിക്കുക,ദീർഘ കാലമായി ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെ കരാർ ജീവനക്കാരായി പരിഗണിക്കുക,ശമ്പള കുടിശിക ഉടൻ നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എംപ്ലോയീസ് യൂനിയൻ (CITU) ന്റെ നേതൃത്വത്തിൽ 20 നവംബർ 2024 ബുധനാഴ്ച്ച സൂചന പണിമുടക്ക് നടത്തി , അനുബന്ധമായി കേരള സാമൂഹ്യ സുരക്ഷ മിഷന്റെ കോഴിക്കോട് റീജിയണൽ ഓഫീസിനു മുൻപിൽ ധർണ്ണാ സമരവും സംഘടിപ്പിച്ചു. സമരം CITU കോഴിക്കോട് ജില്ലാ സെക്രട്ടറി സ: സി നാസർ ഉദ്ഘാടനം ചെയ്തു.KSSMEU സംസ്ഥാന പ്രസിഡന്റ് സ:പ്രബിത്ത് മട്ടന്നൂർ അധ്യക്ഷത വഹിച്ചു.കേരള സിനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വി എ എൻ നമ്പൂതിരി , സംസ്ഥാന ജോ.സെക്രട്ടറി രാജേഷ് സി,സംസ്ഥാന വൈസ് പ്രസിഡൻ്റ് രനിഷ് പി,സംസ്ഥാന കമ്മിറ്റി അംഗം ദീപു, ഡോ. നസീബ് മുഹമ്മദ്, എന്നിവർ സംസാരിച്ചു.
കേരള സാമുഹ്യ സുരക്ഷാ മിഷൻ എംപ്ലോയീസ് യൂണിയൻ ജോ.സെക്രട്ടറി രാജീവ് മരുതിയോട്ട് സ്വാഗതം പറഞ്ഞു.
തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ഡിസംബർ 1 മുതൽ അനശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും യൂണിയൻ പ്രഖ്യാപിച്ചു .കേരള വയോജന നയത്തിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ,സംസ്ഥാന സർക്കാർ നഗരസഭകളുടെ സഹകരണത്തോടെ നടത്തുന്ന വയോജനാരോഗ്യ പരിപാലന പദ്ധതിയാണ് വയോമിത്രം .സംസ്ഥാനത്തെ 88 നഗരം സഭകളിലും ആറുകോർപറേഷനുകളിലും 3 ബ്ലോക്ക് പഞ്ചായത്തുകളിലുമായി പ്രൊഫഷണൽ സോഷ്യൽ വർക്കർമാർ, ഡോക്ടർമാർ, സ്റ്റാഫ് നഴ്സ്, jphn അടങ്ങിയ ടീം വയോജനങ്ങളിലേക്ക് എത്തി ചേർന്ന് അവരുടെ ശാരീരിക -മാനസിക സാമൂഹിക പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിന്, രൂപീകരിച്ച വയോമിത്രം പദ്ധതി ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം പ്രതിസന്ധിയിലാരിക്കുന്നത്. വർഷങ്ങളായി സ്വാതന്ത്ര ചുമതലയുള്ള ഒരു എക്സിക്യൂട്ടീവ് ഡയരക്ടറേ നിയമിച്ചിട്ടില്ല. ഇത് സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയാണ്. ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം നൽകുന്നില്ല.തൊഴിലാളികളുടെ കരാർ 6 മാസമായി വെട്ടികുറച്ചു.സാമ്പത്തിക പ്രതിസന്ധി കാരണം ചിലവ് വെട്ടിക്കുറക്കുന്ന പദ്ധതികളുടെ കൂട്ടത്തിൽ വയോജസംരക്ഷണ പദ്ധതിയെ ഉൾപ്പെടുത്തിയതിൽ വയോജന സംഘടനകളും പ്രതിഷേധത്തിലാണ്.