കീഴരിയൂർ :വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ വയോജന വേദിയുടെ ആഭിമുഖ്യത്തിൽ വയോജനദിന പരിപാടി സുകൃതം എന്ന പേരിൽ സംഘടിപ്പിച്ചു. മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരായ പൊണ്ണാമ്പത്ത് ബാലൻ നായർ, വട്ടാറമ്പത്ത് മൊയ്തു എന്നിവരെയാണ് ആദരിച്ചത്. പൊണ്ണാമ്പത്ത് ബാലൻ നായരെ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് അംഗം എം സുരേഷും വട്ടാറമ്പത്ത് മൊയ്തുവിനെ ഗ്രന്ഥശാലയിലെ മുതിർന്ന അംഗമായ ഐശ്രീനിവാസനും സി.എം. വിനോദനും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് സി.എം വിനോദ് അധ്യക്ഷം വഹിച്ചു ചടങ്ങിൽ വിപി സദാനന്ദൻ, ഇ.എം നാരായണൻ, അജിത ആവണി , ജാനകി ആച്ചാണ്ടി. അനുശ്രീ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി. ശ്രീജിത്ത് സ്വാഗതവും സി.കെ ബാലകൃഷണൻ നന്ദിയും പറഞ്ഞു.
വള്ളത്തോൾ ഗ്രന്ഥാലയം വയോജനദിന പരിപാടി “സുകൃതം” എന്ന പേരിൽ സംഘടിപ്പിച്ചു
By aneesh Sree
Published on: