വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ക്ഷീര കർഷകസംഗമവും ആദരവും നടത്തി.കീഴരിയൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വെച്ച് നടത്തിയ യോഗത്തിൽ ക്ഷീര കർഷകരായ പുള്ള്യോത്ത് പ്രകാശൻ,
മുതുവന നാരായണി അമ്മഎന്നിവരെ ഗ്രാമപഞ്ചായത്ത് അംഗം എം. സുരേഷ്, തേറമ്പത്ത് കണാരൻ എന്നിവർ ആദരിച്ചു.ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര അദ്ധ്യക്ഷം വഹിച്ചു. ഇ.എം. നാരായണൻ, ബി. ഡെലീഷ്, പുള്ള്യോത്ത് പ്രകാശൻ, സൂപ്പികുഴുമ്പിൽ രവീന്ദ്രൻ പി. വിജില പി.കെ, സഫീറ. വി.കെ അജിത ആവണി എന്നിവർ സംസാരിച്ചു. പി.ശ്രീജിത്ത് സ്വാഗതവും ടി.പി. അബു നന്ദിയും പറഞ്ഞു.