--- പരസ്യം ---

‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’; ആ ശബ്ദം ഇനിയില്ല, എം. രാമചന്ദ്രന് വിട

By eeyems

Published on:

Follow Us
--- പരസ്യം ---

തിരുവനന്തപുരം : ആകാശവാണിയിലെ പ്രമുഖ വാർത്താ അവതാരകനായിരുന്ന എം രാമചന്ദ്രൻ അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. റേഡിയോ വാർത്ത അവതരണത്തിൽ പുത്തൻ മാതൃക സൃഷ്ടിച്ച വാർത്താ അവതാരകനായിരുന്നു രാമചന്ദ്രൻ. ”വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ” എന്ന ശബ്ദത്തിലൂടെയാണ് വർഷങ്ങളോളം മലയാളികൾ വാർത്തകളറിഞ്ഞത്. കെഎസ്ഇബിയിലെ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രൻ ആകാശവാണിയിലെത്തിയത്. വാർത്തകൾ വായിക്കുന്നതിന് ഒപ്പം കൗതുക വാർത്തകൾ അവതരിപ്പിച്ചും ശ്രദ്ധേയനായി. 1984 ഒക്ടോബർ 31ന് ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ച വാർത്ത വായിച്ചതും രാമചന്ദ്രനായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

--- പരസ്യം ---

Leave a Comment