--- പരസ്യം ---

വിമാന ടിക്കറ്റിനൊപ്പം ടൂര്‍ പാക്കേജും ഇനി ബുക്ക് ചെയ്യാം; പുതിയ പദ്ധതിയുമായി എയര്‍ ഇന്ത്യ

By neena

Published on:

Follow Us
--- പരസ്യം ---

ലോകത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് അവധിക്കാല യാത്ര നടത്തുന്നവര്‍ക്ക് വിമാന ടിക്കറ്റിനൊപ്പം കുറഞ്ഞ നിരക്കില്‍ ടൂര്‍ പാക്കേജും ബുക്ക് ചെയ്യാന്‍  എയര്‍ ഇന്ത്യ വെബ്സൈറ്റ് വഴി അവസരം ഒരുങ്ങുന്നു. എക്സ്പ്രസ് ഹോളിഡേസ് എന്ന പേരില്‍ മേക്ക് മൈ ട്രിപ്പുമായി ചേര്‍ന്നാണ് എയർ ഇന്ത്യയുടെ പുതിയ പദ്ധതി.

ദുബായ്, കശ്മീര്‍, രാജസ്ഥാന്‍, ഗോവ, അമര്‍നാഥ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ ഈ സേവനം ബുക്ക് ചെയ്യാം. 15,876 രൂപ മുതല്‍ ഗോവ പാക്കേജും 44,357 രൂപ മുതല്‍ ദുബായ് പാക്കേജും ലഭ്യമാണ്. കശ്മീരിലേക്ക് 39,258 രൂപ മുതലും അമര്‍നാഥിലേക്ക് 33,000 രൂപ മുതലും പാക്കേജുകള്‍ ലഭ്യമാണ്. ഇരുവശത്തേക്കുമുള്ള വിമാന ടിക്കറ്റ്, മൂന്ന് രാത്രിയും നാല് പകലും ഫോര്‍ സ്റ്റാര്‍ ഹോട്ടലിലെ താമസം, എയര്‍പോര്‍ട്ടില്‍ നിന്നും ഹോട്ടലിലേക്കും തിരികെ എയര്‍പ്പോര്‍ട്ടിലേക്കും ടാക്സി സേവനം, ഭക്ഷണം, തുടങ്ങിയവ അടക്കമാണുള്ളതാണ് ഈ പാക്കേജ്.

--- പരസ്യം ---

Leave a Comment