കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വ്യാസ പൗർണമിയോടനുബന്ധിച്ച് ഗുരുപൂജ മഹോത്സവം ആഘോഷിച്ചു. പ്രശസ്ത ചെണ്ടവാദ്യ കലാകാരൻ കാഞ്ഞിലശ്ശേരി വിനോദ് മാരാരെ ആദരിക്കുകയും വിദ്യാലയസിക്രട്ടറിയുടെ കാർമ്മികത്വത്തിൽ ഗുരുപൂജ നടത്തുകയും ചെയ്തു.
സ്ക്കൂൾ ഹെഡ്മാസ്റ്റർ കെ.കെ മുരളി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ വിദ്യാലയ സിക്രട്ടറി ടി.എം രവീന്ദ്രൻ സ്വാഗതവും ശൈലജ ടീച്ചർ നന്ദിയും പറഞ്ഞു. മാതൃസമിതി വൈസ് പ്രസിഡണ്ട് നിമിഷ ആശംസ നേർന്നു. സേവാഭാരതി വൈസ് പ്രസിഡണ്ട് അനിൽ അരങ്ങിൽ കാഞ്ഞിലശ്ശേരി വിനോദ് മാരാരെ പൊന്നാട അണിയിച്ചു. മാതൃസമിതി വായനാദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് ഉപഹാരം നൽകി.