--- പരസ്യം ---

ഷൊർണൂരിൽ ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം

By admin

Published on:

Follow Us
--- പരസ്യം ---

പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് മരണം. തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു കേരള എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് അപകടം. ഷൊര്‍ണൂര്‍ പാലത്തിൽ ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. റെയിൽവെയുടെ കരാർ ജീവനക്കാരായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. തമിഴ്നാട് സേലം സ്വദേശികളായ ലക്ഷ്മൺ, വള്ളി, ലക്ഷ്മൺ, റാണി എന്നിവരാണ് മരിച്ചത്. ഇതിൽ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പുഴയിലേക്ക് വീണ ഒരാളുടെ മൃതദേഹം പുറത്തെടുക്കാൻ ശ്രമം നടക്കുകയാണ്.

ട്രെയിൻ വരുന്നത് അറിയാതെ റെയിൽവേ ട്രാക്കിൽനിന്ന് മാലിന്യം പെറുക്കുന്നതിനിടെ നാലുപേരെയും ട്രെയിൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നാലുപേരും തൽക്ഷണം മരണപ്പെട്ടു. റെയിൽവേ പൊലീസും ഷൊർണൂർ പൊലീസും സ്ഥലത്തെത്തി.

സംഭവസ്ഥലത്ത് വെച്ച് തന്നെ നാലുപേരും മരിച്ചതായി പൊലീസ് പറഞ്ഞു. ട്രെയിൻ വരുന്നത് ഇവര്‍ അറിഞ്ഞിരുന്നില്ലെന്നും സൂചനയുണ്ട്. അപകടവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

--- പരസ്യം ---

Leave a Comment