--- പരസ്യം ---

സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെന്‍ഷന്‍ ഒരു ഗഡു വിതരണം ജൂലൈ 24 മുതൽ

By neena

Published on:

Follow Us
--- പരസ്യം ---

സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെന്‍ഷന്‍ ഒരു ഗഡു വിതരണം ജൂലൈ 24 ന് തുടങ്ങുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു.

പതിവ് പോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും.

അതാത് മാസം പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മാര്‍ച്ച് മുതല്‍ അതാത് മാസം പെന്‍ഷന്‍ നല്‍കി വരുന്നുവെന്നും മന്ത്രി അറിയിച്ചു. ക്ഷേമ ആനുകൂല്യങ്ങളുടെ വിതരണം സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലും അതാത് മാസം ക്ഷേമ പെന്‍ഷന്‍ വിതരണം ഉറപ്പാക്കുമെന്ന് അറിയിച്ചിരുന്നു.

--- പരസ്യം ---

Leave a Comment