--- പരസ്യം ---

വിമുക്തഭടൻ്റെ സമയോചിതമായ ഇടപെടലില്‍ കരിമ്പനപ്പാലത്ത്‌ ഒഴിവായത്‌ വൻ അഗ്നിബാധ

By aneesh Sree

Published on:

Follow Us
--- പരസ്യം ---

വടകര: വിമുക്തഭടനായ സെക്യൂരിറ്റി ജീവനക്കാരന്റെ സമയോചിതമായ ഇടപെടലില്‍ കരിമ്പനപ്പാലത്ത്‌ ഒഴിവായത്‌ വൻ അഗ്നിബാധ. ഇന്നലെ അര്‍ധരാത്രിയോടെയാണ്‌ സംഭവം. ഇവിടെ ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിലെ സ്ഥാപനത്തില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക്‌ സ്കൂട്ടറിനും കാറിനും തീപിടിച്ചെങ്കിലും സമീപ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ഇടപെടലും യഥാസമയം ഫയര്‍ഫോഴ്‌സ്‌ എത്തി തീയണച്ചതും കാരണം വന്‍ അഗ്നിബാധ ഒഴിവായി. ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിലെ ജെഡിഎച്ച്‌ കാര്‍ കെയര്‍ ആന്റ്‌ സ്പെയര്‍ എന്ന സ്ഥാപനത്തിലെ ഇലക്ട്രിക്‌ സ്കൂട്ടറിനാണ്‌ ആദ്യം തീപിടിച്ചത്‌. തൊട്ടടുത്ത കെടിഡിസി ആഹാര്‍ റസ്റ്റോറന്റിൽ KEXCON STAFF ലെ വിമുക്ത ഭടനായ സെക്യൂരിറ്റി ജീവനക്കാരന്‍ കെ.ടി.സജീവന്‍ പുകയും രൂക്ഷ ഗന്ധവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ചെന്നുനോക്കിയപ്പോഴാണ്‌ തീപ്പിടിത്തമുണ്ടായ കാര്യം അറിയുന്നത്‌. ഉടന്‍ അദ്ദേഹം ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു. പഴങ്കാവില്‍ നിന്ന്‌ മിനുട്ടുകള്‍ക്കകം എത്തിയ അഗ്നിരക്ഷാ സേന കടയുടെപൂട്ടുപൊളിച്ച്‌ അകത്ത്‌ കടന്ന്‌ തീയണക്കുകയായിരുന്നു. സ്കൂട്ടര്‍ പാടേ കത്തിയമര്‍ന്നു. സമീപത്തെ കാറിലേക്കും തീപടര്‍ന്നിരുന്നു. കെ.ടി.സജീവന്റെ സമയോചിത ഇടപെടലാണ്‌ വന്‍ അഗ്നിബാധ ഒഴിവാക്കിയതെന്ന്‌ ഫയര്‍ഫോഴ്സ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അല്ലായിരുന്നെങ്കില്‍ ഒട്ടേറെ സ്ഥാപനങ്ങളുള്ള ഈ പ്രദേശം തീ വിഴുങ്ങുമായിരുന്നു. അര്‍ധരാത്രിയായതിനാല്‍ തീപിടിത്തം അറിയാന്‍ വൈകുമായിരുന്നു സജിവന്റെ ഇടപെടലും ഫയര്‍ഫോഴ്‌സിന്റെ കുതിപ്പും വന്‍ അഗ്നിബാധ ഒഴിവാക്കി. വിമുക്ത ഭടനായ സജീവന്‍ പുതുപ്പണം പാലയാട്ട്നട സ്വദേശിയാണ്‌. ഭാര്യ: സിന്ധു. മകള്‍: സിയാന്ന.

--- പരസ്യം ---

Leave a Comment