കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുറവ്. പവന് ഇന്ന് ഒറ്റയടിക്ക് 1,320 രൂപയും ഗ്രാമിന് 165 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ പവന് വില 57600 രൂപയും ഗ്രാമിന് 7200 രൂപയുമായി.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലമാണ് സ്വര്‍ണവിലയില്‍ ഇടിവ് വരാന്‍ കാരണം. അന്താരാഷ്ട്ര സ്വര്‍ണവില 80 ഡോളറോളം ഇടിഞ്ഞ് 2660 ഡോളറിലെത്തി. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നത്.
അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 140 രൂപ കുറഞ്ഞ് 5930 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ ഗ്രാമിന് മൂന്ന് രൂപ കുറഞ്ഞ് 99 രൂപയിലെത്തി.
ഇന്ത്യന്‍ രൂപ സര്‍വകാല ഇടിവിലാണ് എന്നത് മറ്റൊരു വെല്ലുവിളിയാണ്. ഡോളറിനെതിരെ 84.30 എന്ന നിരക്കിലാണ് രൂപ. ഇറക്കുമതി ചെലവ് കൂടുന്നതിന് ഇത് കാരണമാകും. അവശ്യ വസ്തുക്കളുടെ വില കൂടാനും വഴിയൊരുക്കും.