സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ റിക്രൂട്ട്മെന്റുമായി സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. ക്വാളിറ്റി മാനേജർ, ഒക്യുപേഷണൽ സ്പെഷ്യലിസ്റ്റ്, ഓപ്പറേഷൻസ് മാനേജർ, ഓപ്പറേഷൻസ് എക്സിക്യൂട്ടീവുകൾ, എച്ച്എസ്ഇ ആന്‍ഡ് സേഫ്റ്റി, അക്കൗണ്ടൻ്റ് വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട ഒഴിവുകളില്‍ 2 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ ഡിസംബർ രണ്ടിനോ അതിന് മുമ്പോ ആയി ജോബ് പൊസിഷന്‍ സബ്ജക്ട് ലൈനില്‍ https://odepc.kerala.gov.in/jobs എന്ന ഈ ലിങ്കിൽ കയറി സിവി അയക്കുക. ഓരോമേഖലയിലും നിലവിലെ മികച്ച ശമ്പളം ഉദ്യോഗാർത്ഥികള്‍ക്ക് ലഭിക്കും. പുരുഷന്മാർക്കാണ് മുന്‍ഗണനയെങ്കിലും മതിയായ യോഗ്യതയുള്ള സ്ത്രീകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഓരോ വിഭാഗത്തിലേക്ക് വേണ്ട യോഗ്യതകള്‍ താഴെ വിശദമായി കൊടുക്കുന്നു.
ക്വാളിറ്റി മാനേജർ: പ്രീ-ഹോസ്പിറ്റൽ ഹെൽത്ത് കെയർ സർവീസസ്, ഓയിൽ ആൻഡ് ഗ്യാസ്, എനർജി സർവീസുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ മതിയായ യോഗ്യതയുള്ളവരായിരിക്കണം ഉദ്യോഗാർത്ഥികള്‍. സി പി എച്ച് ക്യൂ സർട്ടിഫൈഡ്, ജെ സി ഐ, എന്‍ എ ബി എച്ച് എന്നിവയിൽ 8 മുതൽ 10 വർഷം വരെയുള്ള പ്രവർത്തന പരിചയവും അഭികാമ്യം. പ്രായപരിധി 35 മുതല്‍ 45 വരെ
ഒക്യുപേഷണൽ സ്പെഷ്യലിസ്റ്റ്: സൗദി അറേബ്യയില്‍ സ്പെഷ്യലിസ്റ്റ് ഒക്യുപേഷണൽ ഹെൽത്ത് പ്രാക്ടീഷണറായി ലൈസൻസ് ലഭിക്കുന്നതിന് പ്രസക്തമായ എല്ലാ യോഗ്യതയും പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 45 മുതല്‍ 50 വരെ
ഓപ്പറേഷന് മാനേജർ: ആരോഗ്യ സംരക്ഷണത്തിലും പ്രീ ഹോസ്പിറ്റൽ കെയർ സജ്ജീകരണങ്ങളിലും മതിയായ അനുഭവപരിചയം, പ്രത്യേകിച്ച് മെഡിക്കൽ സെൻ്ററുകളുടെ വലിയ ശൃംഖലകൾക്കുള്ളിൽ. പി ആന്‍ഡ് എല്‍ കൈകാര്യം ചെയ്യുന്നതിലും കൂടാതെ വലിയ തോതിലുള്ള തൊഴിലാളികളെ നോക്കുന്നതിലും അനുഭവ പരിചയമുണ്ടായിരിക്കണം. പ്രായപരിധി 40 മുതല്‍ 45 വരെ
ഓപ്പറേഷന് എക്സിക്യുട്ടീവ്: ഹെൽത്ത് കെയർ, പ്രീ ഹോസ്പിറ്റൽ കെയർ സെറ്റിംഗ് എന്നീ മേഖലയില്‍ പ്രവർത്തി പരിചയം. മെഡിക്കൽ സെൻ്ററുകളുടെ വലിയ ശൃംഖയില്‍ നേരത്തെ ജോലി ചെയ്തവർക്കും മുന്‍ഗണന ലഭിക്കും. പ്രായപരിധി 25 മുതല്‍ 35 വരെ
എച്ച്എസ്ഇ ആന്‍ഡ് സേഫ്റ്റി: ഉദ്യോഗാർത്ഥികള്‍ക്ക് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റിയില്‍ IOSH,OSHA, NEBOSH യോഗ്യതയോടെ ബിരുദം ആവശ്യമാണ്. ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയിലെ പ്രവർത്തിപരിചയും അധികയോഗ്യതയാണ്. പ്രായപരിധി 30 മുതല്‍ 45 വരെ
അക്കൗണ്ടൻ്റ് : ഹെല്‍ത്ത് കെയർ മേഖലയില്‍ ആറ് വർഷത്തെ പ്രവർത്തി പരിചയം. പ്രായപരിധി 25 മുതല്‍ 35 വരെ