കൊച്ചി: സ്കൂൾ വിദ്യാർത്ഥികൾക്കായി ദേശാഭിമാനി പത്രം നടത്തുന്ന അക്ഷര മുറ്റം ക്വിസ് മത്സരത്തിൻ്റെ സ്കൂൾതല രജിസ്ട്രേഷൻ നാളെ അവസാനിക്കും.
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 13ന് ബുധനാഴ്ച തുടക്കമാകും. സ്കൂൾതല മത്സരത്തിൽ പങ്കെടുക്കാൻ തിങ്കൾവരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. ദേശാഭിമാനിയുടെ വെബ്സൈറ്റിലെ പ്രത്യേക ലിങ്കിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. സ്കൂളുകൾക്ക് രജിസ്റ്റർ ചെയ്യാൻ അക്ഷരമുറ്റം സൈറ്റിൽ (www.deshabhimani.com) സ്കൂൾ കോഡ് നൽകിയാൽ മതി. കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തതാണെങ്കിൽ ആ വിവരം ലഭിക്കും. ആവശ്യമായ മാറ്റംവരുത്തി സബ്മിറ്റ് ചെയ്താൽ മതിയാകും.
സ്കൂൾ മെയിലിൽ സ്കൂളിന്റെ ലോഗിൻ ഐഡിയും പാസ്വേഡും ലഭിക്കും. ഇത് ഉപയോഗിച്ചാണ് ചോദ്യപേപ്പർ എടുക്കേണ്ടതും വിജയികളുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യേണ്ടതും. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://aksharamuttam. deshabhimani.com/
ഓൺലൈനായി രജിസ്റ്റർ ചെയ്യാത്ത സ്കൂളുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാനാകില്ല. കഴിഞ്ഞവർഷത്തേതിൽനിന്ന് കൂടുതൽ പുതുമകളോടെയാണ് ഇത്തവണ ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. സ്കൂൾതല മത്സരങ്ങളുടെ ജില്ലാ ഉദ്ഘാടനം ബുധൻ പകൽ 1.30ന് ചോറ്റാനിക്കര ഗവ. എച്ച്എസ്എസിൽ നടക്കും. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സ്കൂളിൽനിന്ന് വിജയിക്കുന്ന ഓരോ വിഭാഗത്തിലെയും രണ്ടുപേർക്ക് 28ന് ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാം. ജില്ലാ മത്സരങ്ങൾ ഒക്ടോബർ 19നും സംസ്ഥാന മത്സരം നവംബർ 23നും നടക്കും. വിവരങ്ങൾക്ക്: 94472 00291.