കൊല്ലം: ബൈപ്പാസ് അടിപ്പാത മഴ പെയ്തു വെള്ള ക്കെട്ടിൽ കുളമായി മാറി ഗതാഗതയോഗ്യമല്ലാതായി. മഴയത്ത് പലപ്പോഴും ഈ ഭാഗം താഴ്ന്ന് ഗതാഗതം അസാധ്യമാവാറുണ്ട്. ഇരുചക്ര വാഹനങ്ങൾ പലപ്പോഴും അപകടത്തിൽ പ്പെടാറുണ്ട്. പലപ്പോഴായി മണ്ണിറക്കി പരിഹാരം കാണാറുണ്ടെങ്കിലും മഴപ്പെയ്താൽ താഴ്ന്ന് പോവാറാണ് പതിവ്. കുറച്ച് ഭാഗം താൽക്കാലിക ടാറിങ്ങ് നടത്തിയാൽ മാത്രമെ ഇതിന് ശാശ്വത പരിഹാരം ലഭിക്കൂ. യാത്രക്കാരുടെ പ്രതിഷേധം ഉയരുന്നുണ്ട്. പരിഹരിക്കാൻ അധികൃതർ ഉടനടി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു
--- പരസ്യം ---