കീഴരിയൂർ : കോരപ്ര – അണ്ടിച്ചേരി താഴ അതിഥി തൊഴിലാളികൾ വാടകക്ക് താമസിക്കുന്ന വീടിന് സമീപം കഞ്ചാവ് ചെടികൾ വളർന്ന് വന്നത് തിരിച്ചറിഞ്ഞ് എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൊഴിലുറപ്പ് തൊഴിലാളികൾ. ഇതിന് മുന്നെ ലഹരി വിരുദ്ധ ക്ലാസ്സിൽ പങ്കെടുത്ത തൊഴിലുറപ്പ് തൊഴിലാളികൾ അന്ന് അധികൃതർ പറഞ്ഞ അടയാളങ്ങൾ ആണ് ചെടി തിരിച്ചറിയാൻ സഹായകമായത്. അതിഥി തൊഴിലാളികൾ ആരും തന്നെ സ്ഥലത്തില്ലായിരുന്നു . എക്സൈസ് സംഘം സ്ഥലം സന്ദർശിച്ചു ചെടികൾ കസ്റ്റഡിയിലെടുത്തു
അതിഥി തൊഴിലാളികളുടെ വീടിന് സമീപം കഞ്ചാവ് ചെടികൾ, തിരിച്ചറിഞ്ഞത് തൊഴിലുറപ്പ് തൊഴിലാളികൾ
By aneesh Sree
Published on:
